ഡെന്നീസ് കൊടുങ്കാറ്റ്; ബ്രിട്ടനിൽ രണ്ടു മരണം
Monday, February 17, 2020 12:30 AM IST
ലണ്ടൻ: ഡെന്നീസ് കൊടുങ്കാറ്റ് ബ്രിട്ടനിൽ വൻ നാശം വിതച്ചു. കെന്റിനു സമീപം രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. യുകെയിൽ 170 ഫ്ലൈറ്റുകൾ റദ്ദാക്കി. ഇതുമൂലം 25,000യാത്രക്കാർ ബുദ്ധിമുട്ടിലായി. അബർഡീനിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശി. സ്കോട്ലൻഡിലെ റിവർ ട്വീഡ് മുതൽ തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കോൺവാൾ വരെയുള്ള മേഖലയിൽ 200 പ്രളയമുന്നറിയിപ്പുകൾ നൽകി.