മെക്സിക്കോയിൽ ഭൂകന്പം; ആറു മരണം
Thursday, June 25, 2020 12:21 AM IST
മെക്സിക്കോ സിറ്റി: ദക്ഷിണ മെക്സിക്കോയിൽ ഇന്നലെ വൈകുന്നേരമുണ്ടായ ഭൂകന്പത്തിൽ കുറഞ്ഞത് ആറു പേർ കൊല്ലപ്പെട്ടു. പസഫിക് തീരത്തെ ഓക്സാക സ്റ്റേറ്റിലുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി.
200 വീടുകൾക്ക് തകർച്ച നേരിട്ടു. ഏറെദൂരെയുള്ള മെക്സിക്കോ സിറ്റിയിൽ കെട്ടിടങ്ങൾക്ക് കുലുക്കം അനുഭവപ്പെട്ടു. മെക്സിക്കോ, ഗ്വാട്ടിമാല, എൽസാൽവദോർ, ഹൊണ്ടുറാസ് എന്നിവയുൾപ്പെടുന്ന പ്രദേശത്ത് സുനാമി മുന്നറിയിപ്പു നൽകി.