ഓസ്ട്രേലിയൻ പൗരത്വം: ഒന്നാംസ്ഥാനത്ത് ഇന്ത്യക്കാർ
Thursday, July 30, 2020 12:52 AM IST
മെ​​​ൽ​​​ബ​​​ൺ: ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പൗ​​​ര​​​ത്വം സ്വ​​​ന്ത​​​മാ​​​ക്കി​​​യ അ​​​ന്യ​​​രാ​​​ജ്യ​​​ക്കാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാ​​​മ​​​ത് ഇ​​​ന്ത്യ. 2019-2020 വ​​​ർ​​​ഷ​​​ത്തി​​​ൽ 38,000 ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പൗ​​​ര​​​ത്വം ല​​​ഭി​​​ച്ച​​​ത്. തൊ​​​ട്ടു​​​മു​​​ന്പു​​​ള്ള വ​​​ർ​​​ഷ​​​ത്തെ​​​ക്കാ​​​ൾ 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​​ണി​​​ത്. 200,000 പേ​​​ർ​​​ക്കാ​​​ണ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം പൗ​​​ര​​​ത്വം ല​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​ൽ 38,209 ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണു​​​ള്ള​​​ത്. 25,011 ബ്ര​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്കും 14,764 ചൈ​​​ന​​​ക്കാ​​​ർ​​​ക്കും 8821 പാ​​​ക്കി​​​സ്ഥാ​​​ൻ​​​കാ​​​ർ​​​ക്കും ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ പൗ​​​ര​​​ത്വം ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.