പാക്കിസ്ഥാനില്‍ സ്ഫോടനത്തില്‍ ആറു മരണം
Tuesday, August 11, 2020 12:47 AM IST
ക്വ​​​റ്റ: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ പ്ര​​​വി​​​ശ്യ​​​യി​​​ലെ ക്വ​​​റ്റ​​​യി​​​ല്‍ സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ ആ​​​റു​​​പേ​​​ര്‍ മ​​​രി​​​ച്ചു. പ​​​ത്തു​​​പേ​​​ര്‍ക്കു പ​​​രി​​​ക്കേ​​​റ്റു. മോ​​​ട്ടോ​​​ര്‍ബൈ​​​ക്കി​​​ല്‍ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന വി​​​ദൂര നി​​​യ​​​ന്ത്രി​​​ത സ്ഫോ​​​ട​​​ക വ​​​സ്തു​​​വാ​​​ണു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്.


മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വി​​​രു​​​ദ്ധ സേ​​​ന​​​യെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.