ചൈനയ്ക്കെതിരേ യുഎസ് സെനറ്റിൽ പ്രമേയം
Friday, August 14, 2020 10:59 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ അതിർത്തിയിൽ ചൈന അതിക്രമിച്ചു കയറിയതിനെ അപലപിച്ച് യുഎസ് സെനറ്റിൽ പ്രമേയം.
ഭരണപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിപ്പ് ജോൺ കോർണിനും പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയിലെ മാർക്ക് വാർണറും ചേർന്നാണു പ്രമേയം അവതരിപ്പിച്ചത്. സെനറ്റിലെ ഇന്ത്യാ കോക്കസിന്റെ സഹ അധ്യക്ഷന്മാരാണ് ഇരുവരും.
പ്രശ്നം ഉണ്ടാകുന്നതിനു മുന്പ് അതിർത്തിയിലെ സ്ഥിതി എന്തായിരുന്നോ അതു വീണ്ടെടുക്കാൻ ഇന്ത്യയും ചൈനയും ചർച്ച നടത്തണമെന്നു പ്രമേയത്തിൽ ആവശ്യപ്പെടുന്നു.