ഇറാൻ പുതിയ ബാലസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ചു
Monday, September 28, 2020 12:41 AM IST
ടെഹ്റാൻ: ഇറാൻ ഇസ്ലാമിക് റെവലൂഷൻ ഗാർഡ്സ് പുതിയ നേവൽ ബാലസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ചതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ദേശീയ എയ്റോസ്പേസ് പാർക്കിലാണ് 700 കിലോമീറ്റർ പ്രഹരശേഷിയുള്ള സൊൽഫഖാർ ബാസിൽ എന്നു പേരിട്ടിരിക്കുന്ന ബാലസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ചിട്ടുള്ളത്.എയ്റോസ് പേസ് നേട്ടങ്ങളുടെ സ്ഥിരം പ്രദർശന വേദിയാണു നാഷണൽ എയ്റോസ്പേസ് പാർക്ക്.