പാക്കിസ്ഥാനും ചൈനയും യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ
Thursday, October 15, 2020 12:03 AM IST
ജനീവ: പാക്കിസ്ഥാൻ, ചൈന, റഷ്യ, ക്യൂബ, ഉസ്ബക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പൊതുസഭയിൽ നടന്ന രഹസ്യവോട്ടെടുപ്പിൽ പാക്കിസ്ഥാൻ 193ൽ 169 വോട്ടുകൾ നേടി. ഉസ്ബെക്കിസ്ഥാൻ 164ഉം നേപ്പാൾ 150ഉം ചൈന 139ഉം വോട്ടുകൾ നേടി. 90 വോട്ടുകൾ ലഭിച്ച സൗദി അറേബ്യ പരാജയപ്പെട്ടു. അംഗത്വം ലഭിക്കാൻ 97 വോട്ടുകൾ വേണം.