ബ്ലാക് ബോക്സ് കണ്ടെടുത്തു
Tuesday, January 12, 2021 11:54 PM IST
ജക്കാർത്ത: ജാവാ കടലിൽ തകർന്നുവീണ ഇന്തോനേഷ്യൻ യാത്രാവിമാനത്തിന്റെ ബ്ലാക് ബോക്സുകളിലൊന്ന് കണ്ടെടുത്തു. ഫ്ലൈറ്റ് ഡേറ്റാ റിക്കാർഡറാണ് കണ്ടെത്തിയതെന്ന് ഗതാഗതമന്ത്രി ബുധി കര്യാ അറിയിച്ചു. കോക്പിറ്റ് വോയ്സ് റിക്കാർഡർ കണ്ടെത്താനുണ്ട്.
ശനിയാഴ്ച ജക്കാർത്തയിൽനിന്നു പുറപ്പെട്ട ശ്രീവിജയ എയറിന്റെ ബോയിംഗ് വിമാനമാണു തകർന്നത്. വിമാനത്തിലുണ്ടായിരുന്ന 62 പേരും മരിച്ചു.