ഇസ്രേലി ചരക്കുകപ്പലിൽ സ്ഫോടനം
Saturday, February 27, 2021 12:41 AM IST
ദുബായ്: ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ഇസ്രേലി ഉടമസ്ഥതയിലുള്ള എംവി ഹീലിയോസ് റേ എന്ന ചരക്കുകപ്പലിൽ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. കപ്പലിൽ ദ്വാരങ്ങൾ ഉണ്ടായി. ജീവനക്കാർ സുരക്ഷിതരാണ്. സിംഗപ്പൂരിലേക്കു പോകുകയായിരുന്ന കപ്പൽ അടുത്തുള്ള തുറമുഖത്ത് അടുപ്പിക്കാനുള്ള ശ്രമത്തിലാണ്. ടെൽ അവീവിലെ റേ ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ബഹാമാസിലാണ്.
യുഎസ്- ഇറാൻ ബന്ധം ഏറെ മോശമായ 2019ൽ ചരക്കു കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ് ഇതിനു പിന്നിലെന്ന് യുഎസ് ആരോപിക്കുന്നു.