പെസഹാവ്യാഴ തിരുക്കർമങ്ങൾക്കു മാർപാപ്പ നേതൃത്വം നല്കി
Thursday, April 1, 2021 10:43 PM IST
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ പെസഹാ വ്യാഴ തിരുക്കർമങ്ങൾക്കു ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നല്കി.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ രാവിലെ ദിവ്യബലി അർപ്പിച്ച മാർപാപ്പ, സുവിശേഷപ്രഘോഷണവും കുരിശും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് ഓർമിപ്പിച്ചു. ദിവ്യബലിക്കിടെ അദ്ദേഹം സൈത്ത്(വിശുദ്ധ തൈലം) വെഞ്ചരിച്ചു.
വൈകിട്ടത്തെ തിരുവത്താഴ ശുശ്രൂഷകൾക്ക് കാർഡിനൽസ് കോളജിന്റെ ഡീൻ ആയ കർദിനാൾ ജിയോവാന്നി ബാറ്റിസ്റ്റയാണു നേതൃത്വം നല്കിയത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും മാർപാപ്പയുടെ കാൽകഴുകൾ ശുശ്രൂഷ ഒഴിവാക്കി.
മുൻ വർഷങ്ങളിൽ മാർപാപ്പ ജയിലുകളിലും അഭയാർഥി കേന്ദ്രങ്ങളിലും പോയി കാൽകഴുകൾ ശുശ്രൂഷ നടത്തിയിരുന്നു.