കോവിഷീൽഡ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ യുഎസ് അടിയന്തരമായി നൽകും
Tuesday, April 27, 2021 1:30 AM IST
വാഷിംഗ്ടൺ: കോവിഡ്-19നെതിരേയുള്ള കോവിഷീൽഡ് വാക്സിൻ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ഇന്ത്യക്ക് അമേരിക്ക അടിയന്തരമായി കൈമാറുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസിൽ അധികമായുള്ള കോവിഡ് വാക്സിൻ ഇന്ത്യക്ക് നൽകുന്നില്ലെന്ന ആക്ഷേപത്തിനിടെയാണ് ബൈഡൻ ഭരണകൂടത്തിന്റെ നീക്കം. ഇന്ത്യക്ക് അടിയന്തരമായ സഹായം നൽകുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തി ടെലിഫോൺ സംഭാഷണത്തിൽ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവാൻ പറഞ്ഞു.