ഒലി സർക്കാർ ന്യൂനപക്ഷമായി
Thursday, May 6, 2021 12:46 AM IST
കാഠ്മണ്ഡു: നേപ്പാളിലെ കെ.പി. ശർമ ഒലി സർക്കാരിനുള്ള പിന്തുണ പ്രചണ്ഡയുടെ സിപിഎൻ (മാവോയിസ്റ്റ് സെന്റർ) പിൻവലിച്ചു. സർക്കാരിനുള്ള പിന്തുണ പിൻവലിച്ചുള്ള കത്ത് പാർലമെന്റ് സെക്രട്ടറിക്ക് സിപിഎൻ കൈമാറി.
മേയ് പത്തിനു പാർലമെന്റിൽ വിശ്വാസം തേടുമെന്ന ഒലിയുടെ പ്രസ്താവനയെത്തുടർന്നാണ് സിപിഎന്നിന്റെ നീക്കം. 275 അംഗ പാർലമെന്റിൽ ഒലിയുടെ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് 121 അംഗ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 15 അംഗങ്ങളുടെ കുറവുള്ള ഒലി, നേപ്പാൾ കോൺഗ്രസ് പാർട്ടിയുടെ പിന്തുണ തേടി.