കരേൻ കലാപകാരികൾ പട്ടാള ഔട്ട്പോസ്റ്റ് അഗ്നിക്കിരയാക്കി
കരേൻ കലാപകാരികൾ പട്ടാള ഔട്ട്പോസ്റ്റ് അഗ്നിക്കിരയാക്കി
Friday, May 7, 2021 11:53 PM IST
ബാ​​​​ങ്കോ​​​​ക്ക്: മ്യാ​​​​ൻ​​​​മ​​​​റി​​​​ലെ ക​​​​രേ​​​​ൻ ത​​​​ദ്ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ൾ പ​​​​ട്ടാ​​​​ള ഔ​​​​ട്ട്പോ​​​​സ്റ്റ് അ​​​​ഗ്നി​​​​ക്കി​​​​ര​​​​യാ​​​​ക്കി. പ​​​​ത്തു​​​​ദി​​​​വ​​​​സം മു​​​​ന്പ് ക​​​​രേ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ആ​​​​ർ​​​​മി (കെ​​​​എ​​​​ൻ​​​​എ​​​​ൽ​​​​എ) പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത പ​​​​ട്ടാ​​​​ള​ ക്യാ​​​​ന്പി​​​​ന് 15 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യാ​​​​ണ് പ​​​​ട്ടാ​​​​ള ഔ​​​​ട്ട്പോ​​​​സ്റ്റ്. ഓം​​​ഗ് സാ​​​ൻ സൂ​​​ച്ചി​​​​യെ പു​​​​റ​​​​ത്താ​​​​ക്കി പ​​​​ട്ടാ​​​​ളം ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ച​​​​തി​​​​ന് എ​​​​തി​​​​രാ​​​​ണ് ക​​​​രേ​​​​ൻ ന്യൂനപക്ഷം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.