സാൻഹൊസെ റെയിൽയാർഡ് വെടിവയ്പ്: മരണം ഒന്‍പതായി
Thursday, May 27, 2021 11:43 PM IST
വാഷിംഗ്ടൺ: കലിഫോർണയിയിലെ സാൻഹൊസയിൽ റെയിൽയാർഡിൽ അക്രമി നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി. ഇന്ത്യൻ വംശജനായ സിക്കുകാരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. അക്രമിയെ പോലീസ് വെടിവച്ച് കൊന്നു. സാന്താ ക്ലാര വാലി ട്രാൻസ്പോർട്ടേഷൻ അഥോറിറ്റി (വിടിഎ)യുടെ ലൈറ്റ് റെയിൽ ട്രെയിൻ യാർഡിലാണ് വെടിവയ്പുണ്ടായത്. വിടിഎ ജീവനക്കാരനായ സാമുൽ കസ്സിഡി (57) യാണ് അക്രമി.