പ്രളയം: ചൈനയിൽ മരണം 56
Saturday, July 24, 2021 1:40 AM IST
ബെയ്ജിംഗ്: സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ പേമാരിയെത്തുടർന്നുള്ള പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 56 8ആയി. 1000 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണു വിലയിരുത്തൽ. 3.76 ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി. രക്ഷാപ്രവർത്തനത്തിന് 8000 സൈനികരെയായിരുന്നു വിന്യസിച്ചത്. ആയിരം വർഷത്തിനിടെയുള്ള ഏറ്റവും കനത്ത മഴയാണ് ഇത്തവണ പെയ്തത്.
ഹെനാനിൽ ശനിയാഴ്ച മുതൽ ശക്തമായി മഴപെയ്യുന്നു. മഞ്ഞ നദീതീരത്തോടു ചേർന്നുള്ള ഷെംഗ്ഷൗ നഗരത്തിൽ ചൊവ്വാഴ്ച 62.4 സെന്റിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്.