ബൈഡനും ഷിയും ഫോണിൽ ചർച്ച നടത്തി
Friday, September 10, 2021 11:37 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ഫോണിൽ ചർച്ച നടത്തി. രാജ്യങ്ങൾ തമ്മിലുള്ള മത്സരം സംഘർഷത്തിനിടയാക്കരുത് എന്നതിലൂന്നിയായിരുന്നു ചർച്ചയെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
ജനുവരിയിൽ അധികാരമേറ്റ ബൈഡൻ ഷിയുമായി നടത്തുന്ന രണ്ടാമത്തെ സംഭാഷണവും ഏഴുമാസത്തിനിടെ നടത്തുന്ന ആദ്യത്തെ സംഭാഷണവുമാണിത്.