കാബൂളിലേക്ക് പാക് വിമാന സർവീസ്
Saturday, September 11, 2021 10:55 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനത്തുനിന്ന് കാബൂളിലേക്ക് നാളെ മുതൽ വിമാനസർവീസ് ഉണ്ടാകുമെന്ന് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്(പിഐഎ) അറിയിച്ചു. യാത്രക്കാർ കൂടുന്നതിനനുസരിച്ച് സർവീസും കൂട്ടുമെന്ന് പിഐഎ വ്യക്തമാക്കി.
താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിലേക്ക് രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്ന ആദ്യ രാജ്യമാകും പാക്കിസ്ഥാൻ. അഫ്ഗാൻ എയർലൈൻസ് കാബൂളിൽനിന്ന് ആഭ്യന്തരസർവീസുകൾ ആരംഭിച്ചിട്ടുണ്ട്.