എർബിൽ വിമാനത്താവളത്തിൽ ആക്രമണം
Sunday, September 12, 2021 11:04 PM IST
ബാഗ്ദാദ്: വടക്കൻ ഇറാക്കിലെ എർബിൽ നഗരത്തിൽ യുഎസ് കോൺസുലേറ്റിനു സമീപം സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച രണ്ടു ഡ്രോണുകളാണു വിമാനത്താവളത്തിൽ പൊട്ടിത്തെറിച്ചത്.
ജിഹാദിവിരുദ്ധ ഓപ്പറേഷനുകൾ നടത്തുന്ന യുഎസിന്റെയും സഖ്യകക്ഷികളുടെയും ആസ്ഥാനമാണു വിമാനത്താവളം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. വിമാനത്താവളത്തിനും കേടുപാടില്ല.