ഞാൻ നിങ്ങൾക്കാരാണ് ‍? യേശുവിന്‍റെ ചോദ്യത്തിനുത്തരം നല്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ
ഞാൻ നിങ്ങൾക്കാരാണ് ‍?  യേശുവിന്‍റെ ചോദ്യത്തിനുത്തരം നല്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ
Sunday, September 12, 2021 11:04 PM IST
ബു​ഡാ​പെ​സ്റ്റ്: “നി​ങ്ങ​ൾ​ക്ക് ഞാ​ൻ ആ​രാ​ണ്” എ​ന്ന ചോ​ദ്യ​മാ​ണ് യേ​ശു ന​മ്മ​ളോ​രോ​രു​ത്ത​രോ​ടും ചോ​ദി​ക്കു​ന്ന​തെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഹം​ഗേ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ബു​ഡാ​പെ​സ്റ്റി​ൽ 52-ാം അ​ന്താ​രാ​ഷ്‌​ട്ര ദി​വ്യ​കാ​രു​ണ്യ കോ​ൺ​ഗ്ര​സി​നു സ​മാ​പ​നം കു​റി​ച്ച് അ​ർ​പ്പി​ച്ച വിശുദ്ധ ​കു​ർ​ബാ​ന​യി​ൽ സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

“ഞാ​ൻ ആ​രാ​ണെ​ന്നാ​ണ് നി​ങ്ങ​ൾ പ​റ​യു​ന്ന​ത് ‍?”എ​ന്നു യേ​ശു ശി​ഷ്യ​ന്മാ​രോ​ടു ചോ​ദി​ച്ചു. ആ ​ചോ​ദ്യം​ത​ന്നെ​യാ​ണ് ന​മ്മ​ളോ​രോ​രു​ത്ത​രും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. പ​ഠി​ച്ചു​വ​ച്ച വേ​ദോ​പ​ദേ​ശം ഓ​ർ​ത്തെ​ടു​ത്ത് പെ​ട്ടെ​ന്ന് ഉ​ത്ത​രം ന​ല്കേ​ണ്ട ചോ​ദ്യ​മ​ല്ലി​ത്.


യേ​ശു​വി​നെ ഉ​ദ്ഘോ​ഷി​ച്ച് യേ​ശു​വി​നെ വി​വേ​ചി​ച്ച​റി​ഞ്ഞ് യേ​ശു​വി​നെ പി​ന്തു​ട​രു​ന്ന മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​ണ് ഈ ​ചോ​ദ്യ​ത്തി​ന്‍റെ ഉ​ത്ത​ര​മെ​ന്നു മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

ഹീ​റോ​സ് ച​ത്വ​ര​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കു​കൊ​ണ്ടു. ദി​വ്യ​കാ​രു​ണ്യ കോ​ൺ​ഗ്ര​സി​ന്‍റെ അ​വ​സാ​നം മ​റ്റൊ​രു യാ​ത്ര​യു​ടെ തു​ട​ക്ക​മാ​ണെ​ന്നു മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.