നൈജീരിയയിൽ പാസ്റ്ററെ കൊലപ്പെടുത്തി
Wednesday, September 15, 2021 11:47 PM IST
അബൂജ: നൈജീരിയയിലെ കഡുന സംസ്ഥാനത്ത് പാസ്റ്ററെ അജ്ഞാത അക്രമികൾ കൊലപ്പെടുത്തി. ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് വിന്നിംഗ് ഓൾ സഭയിലെ പാസ്റ്റർ റവ. സിലാസ് യാക്കുബു അലി ആണു കൊല്ലപ്പെട്ടത്. ശനിയാഴ്ച കഫാൻചാനിലേക്കു പോയ പാസ്റ്ററെ ഞായറാഴ്ച കിബോറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
നൈജീരിയയിൽ കഴിഞ്ഞ 12 വർഷത്തിനിടെ 43,000 ക്രൈസ്തവരെയാണ് ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത്. 18,500 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. ഇവരെക്കുറിച്ചു യാതൊരു വിവരവുമില്ല. 17,500 ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. ഒരു കോടി ക്രൈസ്തവർ പലായനം ചെയ്തു. 2,000 ക്രിസ്ത്യൻ സ്കൂളുകൾ ആക്രമിക്കപ്പെട്ടു.