സാമുവൽ പാറ്റിക്ക് ആദരമർപ്പിച്ചു
Monday, October 18, 2021 12:18 AM IST
പാരിസ്: ക്ലാസ് മുറിയിൽവച്ച് വിദ്യാർഥി കഴുത്തറത്തു കൊലപ്പെടുത്തിയ ചരിത്രാധ്യാപകൻ സാമുവൽ പാറ്റിയുടെ ഒന്നാം ചരമവാർഷികത്തിൽ ഫ്രാൻസ് ആദരമർപ്പിച്ചു.
വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തിയ ചടങ്ങിൽ, പാറ്റി രാജ്യത്തിന്റെ സേവകനായിരുന്നെന്നു പ്രധാനമന്ത്രി ജെൻ കാസ്റ്റസ് പറഞ്ഞു. മുഹമ്മദ് നബിയുടെ കാർട്ടൂൺ ക്ലാസിൽ കാണിച്ചതിനുള്ള പ്രതികാരമായി ചെൻ വംശജനായ 18 കാരനാണ് പാറ്റിയെ കഴുത്തറത്ത് കൊന്നത്.