ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം; മിസൈലല്ല, ബഹിരാകാശ വാഹനമെന്നു ചൈന
Monday, October 18, 2021 11:47 PM IST
ബെയ്ജിംഗ്: ആണവ വാഹകശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ചുവെന്ന വാർത്ത നിഷേധിച്ച് ചൈന. അടുത്തിടെ നടത്തിയ ചൈനയുടെ പരീക്ഷണം പരാജയപ്പെട്ടുവെന്നും ബ്രിട്ടനിലെ ഫിനാൻഷ്യൽ ടൈംസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെപ്പോലും അന്പരപ്പിച്ച പരീക്ഷണം ഓഗസ്റ്റിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അതേസമയം മിസൈലല്ല, ഹൈപ്പർസോണിക് വാഹനമാണ് പരീക്ഷിച്ചതെന്ന് വാർത്തകളോട് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് പ്രതികരിച്ചു.
ബഹിരാകാശ വാഹനത്തിന്റെ പതിവ് പരീക്ഷണം മാത്രമായിരുന്നു ഇത്. മറ്റ് പല രാജ്യങ്ങളും സ്വകാര്യ കന്പനികളും സമാനമായ പരീക്ഷണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.