കൊടുങ്കാറ്റ്: ഫ്രാൻസിൽ രണ്ടരലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി
Friday, October 22, 2021 1:27 AM IST
പാരീസ്: കൊടുങ്കാറ്റിനെത്തുടർന്നു വടക്കൻ ഫ്രാൻസിൽ രണ്ടര ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി. ബുധനാഴ്ച മുതൽ വീശുന്ന കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകിയും വൈദ്യുതിശൃംഖല നശിച്ചും വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. റെയിൽ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.
പാരീസിനു ചുറ്റുമുള്ള ഐൽ ഓഫ് ഫ്രാൻസ്, നോർമൻഡി, വടക്കൻ ഫ്രാൻസ്, ലോറെയ്ൻ മേഖലകളിലാണ് കൂടുതൽ നാശനഷ്ടങ്ങളെന്നു ഗതാഗതമന്ത്രാലയം അറിയിച്ചു.
പടിഞ്ഞാറൻ ബ്രിട്നിയിൽ മിന്നൽപ്രളയത്തിൽ ഏതാനും ഭവനങ്ങൾ നശിച്ചു.
വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായി 3000 പേരെ വിന്യസിച്ചിട്ടുണ്ട്.