സ്ഥാനപതികളെ പുറത്താക്കൽ ഗൗരവതരമെന്ന് യൂറോപ്യൻ കമ്മീഷൻ
Monday, October 25, 2021 11:36 PM IST
ബ്രസൽസ്: പത്തു വിദേശരാജ്യങ്ങളുടെ സ്ഥാനപതികളെ പുറത്താക്കാനുള്ള തുർക്കിയുടെ തീരുമാനത്തിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പു ലഭിച്ചിട്ടില്ലെന്നാണു മനസിലാക്കുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ.
തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഒസ്മാൻ കവാലയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട 10 പാശ്ചാത്യ രാജ്യങ്ങളുടെ സ്ഥാനപതികളെ പുറത്താക്കാനാണു പ്രസിഡന്റ് റെസിപ് തയിപ് എർദോഗൻ വിദേശകാര്യമന്ത്രാലയത്തിനു നിർദേശം നൽകിയത്.
വിഷയം ഗൗരവതരമാണെന്നു വ്യക്തമാക്കിയ യൂറോപ്യൻ കമ്മീഷൻ വക്താവ് പീറ്റർ സ്റ്റനോ, ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനാൽ പ്രതികരിക്കാനില്ലെന്നും കൂട്ടിച്ചേർത്തു.