നൈജീരിയയിൽ 40 ക്രൈസ്തവരെ ഭീകരർ കൊലപ്പെടുത്തി
Wednesday, October 27, 2021 12:47 AM IST
വാഷിംഗ്ടണ്‍ ഡിസി: നൈജീരിയയിൽ 40 ക്രൈസ്തവരെ ഫൂലാനി ഭീകരർ കൊലപ്പെടുത്തി.
സെപ്റ്റംബറിൽ നടന്ന കൂട്ടക്കൊല സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്. നൈജീരിയയിൽ ഫൂലാനി ഭീകരർ ക്രൈസ്തവരെ ആക്രമിക്കുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നതു നിത്യസംഭവമാണ്.
ഭീകരരെ നേരിടുന്നതിൽ നൈജീരിയൻ സർക്കാർ പരാജയമാണ്. ചില സന്ദർഭങ്ങളിൽ ഭീകരരെ സഹായിക്കുന്ന നിലപാടാണു സർക്കാരും സൈനികരും കൈക്കൊള്ളുന്നത്.
നൈജീരിയയിലെ ക്രൈസ്തവർ ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണങ്ങൾക്കാണ് ഇരയാകുന്നതും.