സാംസംഗ് വൈസ് ചെയർമാന് പിഴ
Wednesday, October 27, 2021 12:47 AM IST
സിയൂൾ: അനധികൃത മരുന്ന് ഉപയോഗക്കേസിൽ സാംസംഗ് കന്പനിയുടെ വൈസ് ചെയർമാൻ ലീ ജെ യംഗിന് പിഴ. അനസ്തെറ്റിക് മരുന്നായ പ്രൊപൊഫോൾ അനധികൃതമായി ഉപയോഗിച്ചതിനാണു സിയൂളിലെ ജില്ലാക്കോടതി ലോകത്തെ 238-മത് സന്പന്നനായ ലീക്കു ശിക്ഷ വിധിച്ചത്.
വിധി പ്രകാരം ലീ 70 ദശലക്ഷം വോണ്‍ (60,000 ഡോളർ) പിഴ ഒടുക്കണം. ഇത് ലീയുടെ 102 കോടി ഡോളറിന്റെ ആസ്തിയുടെ വെറും 0.0006 ശതമാനമേ വരൂ. 2009 പോപ് താരം മൈക്കിൾ ജാക്സന്റെ മരണത്തിനു കാരണമായി കണ്ടെത്തിയ മരുന്നാണു പ്രൊപൊഫോൾ.