ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടി
Sunday, December 5, 2021 12:53 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലുള്ള സെമേരു അഗ്നിപർവതം തീതുപ്പി ചാരവും പുകയും പരന്നു. പരിസരപ്രദേശങ്ങൾ ചാരത്തിൽ മുങ്ങി. ആയിരക്കണക്കിനുപേർ ഒാടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. പുക 15 കിലോമീറ്റർ ഉയരത്തിലെത്തി.
വിമാനങ്ങൾ മേഖല ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽനിന്ന് 3676 മീറ്റർ ഉയരത്തിലാണ് അഗ്നിപർവതം. ജനുവരിയിലും തീതുപ്പിയിരുന്നു.