പാക്കിസ്ഥാനിൽ സ്പാനിഷ് സഹോദരിമാരെ പിതൃസഹോദരൻ കൊലപ്പെടുത്തി
Sunday, May 22, 2022 2:25 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ പാക് വംശജകളായ സ്പാനിഷ് സഹോദരിമാരെ പിതൃസഹോദരൻ കൊലപ്പെടുത്തി. ഭർത്താക്കന്മാരെ സ്പെയിനിലേക്കു തിരിച്ചുകൊണ്ടുപോകാതിരുന്നതിൽ ഇരുവരും ഗൂഢാലോചന നടത്തിയെന്ന സംശയത്തിലാണ് ഇയാൾ കൊല നടത്തിയതെന്ന് പാക് പത്രം ഡോൺ റിപ്പോർട്ട് ചെയ്തു.
നാദിയയിൽ വെള്ളിയാഴ്ചയാണു സംഭവം. അരൂജ് അബ്ബാസ്(21), അനീസ അബ്ബാസ് (23) എന്നിവരാണ് പിതൃസഹോദരന്റെ വെടിയേറ്റു മരിച്ചത്. ഇരുവരും ക്രൂരപീഡനങ്ങൾക്കിരയായിരുന്നതായി പോലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്.