ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ്
Friday, July 1, 2022 11:19 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കാര്യങ്ങൾക്കായുള്ള അമേരിക്കൻ അംബാസഡർ റഷാദ് ഹുസൈൻ. ഇക്കാര്യത്തിൽ അമേരിക്കൻ സർക്കാർ ഇന്ത്യൻ സർക്കാരുമായി നേരിട്ടു ചർച്ച നടത്തുന്നതായി അദ്ദേഹം അറിയിച്ചു.
വാഷിംഗ്ടണിൽ വ്യാഴാഴ്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.