ഈസ്റ്റർദിന സ്ഫോടനപരന്പര: മുൻ ലങ്കൻ പ്രസിഡന്റ് സിരിസേന പ്രതിപ്പട്ടികയിൽ
Friday, September 16, 2022 11:41 PM IST
കൊളംബോ: 270 പേർ കൊല്ലപ്പെട്ട ഈസ്റ്റർദിന സ്ഫോടനപരന്പരക്കേസിൽ മുൻ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ പ്രതിയാക്കി. ആക്രമണസാധ്യതയെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ സിരിസേന അവഗണിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് കൊളംബോയിലെ ഫോർട്ട് കോടതിയുടെ നടപടി.
എഴുപത്തൊന്നുകാരനായ സിരിസേന അടുത്തമാസം 14നു കോടതിയിൽ ഹാജരാകണം. കത്തോലിക്കാസഭയുടെ ആവശ്യപ്രകാരം സിരിസേനതന്നെ നിയോഗിച്ച അന്വേഷണസമിതി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. അതേസമയം, സിരിസേന ആരോപണങ്ങൾ നിഷേധിക്കുകയുണ്ടായത്.
2019 ഏപ്രിൽ 21ന് നാഷണൽ തൗഹീദ് ജമാത്ത് എന്ന ഭീകരസംഘടനയിലെ ഒന്പതു പേർ മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും ചാവേർ ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ 11 ഇന്ത്യക്കാരും ഉൾപ്പെടുന്നു.