അധിനിവേശ പ്രദേശങ്ങളിൽ ഹിതപരിശോധനയ്ക്ക് റഷ്യൻ നീക്കം
Tuesday, September 20, 2022 11:50 PM IST
മോസ്കോ: കിഴക്കൻ യുക്രെയ്നിലെ റഷ്യാ അനുകൂലികൾക്ക് സ്വാധീനമുള്ള ഡോണറ്റ്സ്ക്, ലുഹാൻസ് പ്രവിശ്യകൾ റഷ്യയിൽ ചേരുന്നതിനായി ഹിതപരിശോധന നടത്താനൊരുങ്ങുന്നു.
രണ്ടു സ്ഥലങ്ങളിലും 23നും 27നും ഇടയ്ക്കു ഹിതപരിശോധന നടന്നേക്കുമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പട്ടാളം പിടിച്ചെടുത്ത ഖേർസൺ, സാപ്പോറിഷ്യ പ്രദേശങ്ങളിലും ഹിതപരിശോധന നടത്താൻ നീക്കമുണ്ട്.
ഡോണറ്റ്സ്കും ലുഹാൻസ്കും ചേരുന്ന ഡോൺബാസ് മേഖല മുഴുവനായി യുക്രെയ്നിൽനിന്നു പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യൻ പട്ടാളം. അടുത്തിടെ റഷ്യൻ പട്ടാളത്തിനു വൻ തിരിച്ചടികൾ നേരിട്ടു. യുക്രെയ്ൻ സേന ലുഹാൻസ്കിന്റെ അതിർത്തി വരെ എത്തിയിയിട്ടുണ്ട്.