യുകെ വ്യക്തിഗത, കോർപറേറ്റ് നികുതികൾ വെട്ടിക്കുറയ്ക്കും
Saturday, September 24, 2022 12:47 AM IST
ലണ്ടൻ: ജീവിതച്ചെലവ് പ്രതിസന്ധി മറികടക്കുന്നതിനും സാന്പത്തിക വളർച്ച ലക്ഷ്യമിട്ടും വ്യക്തിഗത, കോർപറേറ്റ് നികുതികൾ വെട്ടിക്കുറയ്ക്കാൻ ആലോചിക്കുന്നതായി യുകെയിലെ പുതിയ ഭരണകൂടം ഇന്നലെ അറിയിച്ചു. കമ്മിയും വായ്പയും കുറയ്ക്കുന്നതിനുള്ള സർക്കാർ നടപടിയെ പുതിയനീക്കം പ്രതികൂലമായി ബാധിക്കുമെന്നു ട്രഷറി മേധാവി കവാസി കെർതെംഗ് പറഞ്ഞു. സർക്കാരിന്റെ പുതിയ നയം കുടുംബങ്ങൾക്കും ബിസിനസിനും ഹ്രസ്വകാല ആശ്വാസം നൽകുകയും വരും വർഷങ്ങളിൽ സാന്പത്തികവളർച്ചയ്ക്കും സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്നതിനും കാരണമാകും.
പുതിയ സർക്കാരിന്റെ ധനകാര്യ നിലപാടിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷമായ ലേബർപാർട്ടി രംഗത്തെത്തിയിട്ടുണ്ട്.