ഹോങ്കോംഗിൽ ഇനി മാസ്ക് വേണ്ട
Thursday, March 2, 2023 12:55 AM IST
ഹോങ്കോംഗ്: 945 ദിവസത്തിനുശേഷം ഹോങ്കോംഗിൽ മാസ്ക് നിർബന്ധമല്ലാതാക്കി. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2020 ജൂലൈയിലാണു നിർബന്ധമാക്കിയത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർ 640 ഡോളർ പിഴ നല്കണമായിരുന്നു.