കൊളംബിയയിൽ പോലീസുകാരെ ബന്ദികളാക്കി
Saturday, March 4, 2023 12:02 AM IST
ബൊഗോട്ട: ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ എണ്ണ ക്കന്പനിക്കെതിരേ പ്രതിഷേധിച്ചവർ ഒരു പോലീസുകാരനെ വധിക്കുകയും 79 പോലീസുകാരെ ബന്ദികളാക്കുകയും ചെയ്തു.
തെക്കൻ പ്രവിശ്യയായ കാക്വറ്റയിലെ സാൻ വിസെന്റെ ഡെൽ ക്വാഗൻ മേഖലയിൽ പ്രവർത്തിക്കുന്ന എമറാൾഡ് എനർജി എന്ന സ്ഥാപനത്തിനെതിരേയാണു പ്രതിഷേധം. മേഖലയുടെ വികസനത്തിനു റോഡുകൾ നിർമിച്ചു നല്കണമെന്നാണ് ആവശ്യം. കത്തിയാക്രമണത്തിലാണു പോലീസുകാരൻ കൊല്ലപ്പെട്ടത്. പ്രതിഷേധത്തിനിടെ ഒരു പ്രദേശവാസിയും മരിച്ചു.