പാക്കിസ്ഥാനിൽ സ്ഫോടനം; ആറു മരണം
Friday, June 2, 2023 1:06 AM IST
ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ ആറു പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരിക്കേറ്റു.
ദേരാ ദീൻ പനാ മേഖലയിൽ ആക്രി ബിസിനസ് നടത്തിയിരുന്ന മുഹമ്മദ് ഇഖ്ബാൽ എന്നയാളുടെ വസതിയിലാണു സ്ഫോടനമുണ്ടായത്. ഇദ്ദേഹവും ഭാര്യയും മൂന്നു മക്കളുമാണു മരിച്ചത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ആക്രിവസ്തുക്കളിൽ സ്ഫോടകവസ്തു ഉണ്ടായിരുന്നുവെന്നാണു സംശയം. ബോംബ് സ്ക്വാഡും ഇന്റലിജൻസ് ഏജൻസികളും സ്ഥലത്തെത്തി.