സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
Saturday, June 10, 2023 12:14 AM IST
കയ്റോ: ഈജിപ്തിലെ ചെങ്കടൽ തീരത്ത് റഷ്യൻ യുവാവിനെ സ്രാവ് കടിച്ചുകൊന്നു. ഹുർഗാദാ നഗരത്തിലെ ബീച്ചിൽ നീന്തുകയായിരുന്ന ഇരുപതുകാര നാണു മരിച്ചത്. ടൈഗർ ഇനത്തിൽപ്പെട്ട സ്രാവാണ് ആക്രമിച്ചത്. സ്രാവ് യുവാവിനെ വെള്ളത്തിനടിയിലേക്കു വലിച്ചുകൊണ്ടുപോകുകയായിരുന്നു.