കാതോലിക്കാബാവ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
Tuesday, September 12, 2023 12:42 AM IST
വത്തിക്കാൻ: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.
വത്തിക്കാന്‍ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയില്‍ മാര്‍പാപ്പയ്ക്ക് മലങ്കര സഭയുടെ സ്നേഹോപഹാരമായി ആറന്മുള കണ്ണാടി കാതോലിക്കാ ബാവ നല്കി. വിശേഷപ്പെട്ട കാസ മാര്‍പാപ്പയും ബാവായ്ക്ക് നല്കി.
മാര്‍പാപ്പയോടൊപ്പം കാതോലിക്കാ ബാവയും മലങ്കര സഭയുടെ പ്രതിനിധിസംഘവും ഉച്ചഭക്ഷണത്തിനു ശേഷമാണു മടങ്ങിയത്. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ ദിമത്രിയോസ്, ഏബ്രഹാം മാര്‍ സ്തേഫാനോസ്, വൈദിക ട്രസ്റ്റി റവ.ഡോ. തോമസ് വർഗീസ് അമയില്‍, അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, ഫാ. ഗീവര്‍ഗീസ് ജോണ്സണ്, ഫാ. അശ്വിന് ഫെര്‍ണാണ്ടസ്, ജേക്കബ് മാത്യു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.