സോവ്യറ്റ് അധിനിവേശങ്ങളെ തള്ളിപ്പറഞ്ഞ് പുടിൻ
Wednesday, September 13, 2023 1:44 AM IST
വ്ലാഡിവോസ്റ്റോക്: ഹംഗറിയിലും ചെക്കോസ്ലോവാക്യയിലും സോവ്യറ്റ് യൂണിയൻ നടത്തിയ അധിനിവേശം തെറ്റായിരുന്നുവെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. റഷ്യൻ പട്ടാളം യുക്രെയ്നിൽ അധിനിവേശം നടത്തുന്നതിനിടെയാണു പുടിൻ ഇതു പറഞ്ഞിരിക്കുന്നത്.
സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ ജനകീയ പ്രതിഷേധം ശക്തമായപ്പോഴാണ് സോവ്യറ്റ് സേന 1956ൽ ഹംഗറിയിലും 1968ൽ ചെക്കോസ്ലോവാക്യയിലും അധിനിവേശം നടത്തിയത്. മറ്റുള്ളവരുടെ താത്പര്യങ്ങൾ ഹനിക്കുന്ന വിദേശനയം ആപത്താണെന്ന് കിഴക്കൻ റഷ്യയിലെ വ്ലാഡിവോസ്റ്റോക് നഗരത്തിൽ നടന്ന ഈസ്റ്റേൺ സാന്പത്തിക ഉച്ചകോടിക്കിടെ പുടിൻ പറഞ്ഞു.