യുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാർ അറസ്റ്റിൽ
Friday, April 12, 2024 2:08 AM IST
ലണ്ടൻ: യുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാരെ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു. വീസ വ്യവസ്ഥകൾ ലംഘിച്ച കുറ്റത്തിന് ഒരു സ്ത്രീയുൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത്. ഇവർ കേക്ക്, കിടക്ക ഫാക്ടറികളിൽ ജോലി ചെയ്തുവരികയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. ഇംഗ്ലണ്ട് വെസ്റ്റ് മിഡ്ലാൻഡ് മേഖലയിലെ കിടക്കനിർമാണ കമ്പനിയിൽ ജോലി ചെയ്തുവന്ന ഏഴ് പേരും തൊട്ടടുത്ത കേക്ക് ഫാക്ടറിയിൽ ജോലി ചെയ്തുവന്ന നാല് പേരുമാണ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റിന്റെ പിടിയിലായത്. . ഒരു വീട്ടിൽ ജോലിക്കു നിന്ന സ്ത്രീയും അറസ്റ്റിലായി. അറസ്റ്റിലായ നാലുപേരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനായി തടങ്കലിലാക്കി.
എട്ടുപേരെ ഇമിഗ്രേഷൻ ഓഫീസിൽ പതിവായി റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽവിട്ടു. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്കു നിർത്തിയ കുറ്റത്തിന് രണ്ട് കമ്പനികൾക്കും വൻതുക പിഴചുമത്തപ്പെടാം.