ഞായറാഴ്ച വൈകിട്ട് തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് ഗോൺസാലസ് രംഗത്തെത്തിയിരുന്നു. അനൗദ്യോഗിക എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചിരുന്നത് ഗോൺസാലസിനായിരുന്നു. ഔദ്യോഗികമായി വെനസ്വേലയിൽ എക്സിറ്റ് പോളുകൾക്ക് വിലക്കുണ്ട്.
2013ൽ ഹ്യൂഗോ ഷാവേസിന്റെ മരണത്തിനു പിന്നാലെയാണു വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്.
2018ലെ തെരഞ്ഞെടുപ്പിൽ മഡുറോ വിജയിച്ചത് ക്രമക്കേട് നടത്തിയാണെന്ന ആരോപണമുണ്ട്. ഞായറാഴ്ചയായിരുന്നു ഷാവേസിന്റെ എഴുപതാം ജന്മവാർഷികം.
അന്നുതന്നെ തെരഞ്ഞെടുപ്പ് നടത്താൻ മഡുറോ സർക്കാർ തീരുമാനിക്കുകയായിരുന്നു.