ഒട്ടേറെ കുട്ടികളുടെയും യുവാക്കളുടെയും അന്തസ് ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം മറക്കരുത്. കുട്ടികൾ ആരോഗ്യപരമായ അന്തരീക്ഷത്തിൽ വളരാനുള്ള സാഹചര്യം ഒരുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസിസ് മാർപാപ്പയുടെ 45-ാം അപ്പസ്തോലിക പര്യടനത്തിൽ ഉൾപ്പെട്ട നാലു രാജ്യങ്ങളിൽ കത്തോലിക്കാ ഭൂരിപക്ഷമുള്ളതു കിഴക്കൻ തിമോറിൽ മാത്രമാണ്. ഇന്നലെ രാവിലെ മാർപാപ്പ കിഴക്കൻ തിമോറിലെ മെത്രാന്മാരും വൈദികരുമായും കൂടിക്കാഴ്ച നടത്തി.
പര്യടനത്തിന്റെ അവസാന ഘട്ടമായി ഇന്ന് സിംഗപ്പൂരിലെത്തും. ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ രാജ്യങ്ങൾ അദ്ദേഹം നേരത്തേ സന്ദർശിച്ചു.