10,000 ടൺ അരി ബംഗ്ലാദേശിലെത്തി
Thursday, April 17, 2025 12:40 AM IST
ധാക്ക/ന്യൂഡൽഹി: 10,000 ടൺ അരി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ ബംഗ്ലാദേശിലെ ഛത്തോഗ്രാം തുറമുഖത്ത് എത്തിച്ചേർന്നു. ഏതാനും ദിവസം മുമ്പാണ് 36,100 ടൺ അരി ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റി അയച്ചത്.
രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി, ഈ വർഷം മാർച്ചിൽ ഒപ്പുവച്ച കരാർ പ്രകാരം അഞ്ച് ലക്ഷം മെട്രിക് ടൺ അരി ബംഗ്ലാദേശ് ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യും.