മു​ഖം മി​നു​ക്കാ​ന്‍ മ​ല​യി​ന്‍​കീ​ഴ് വി​എ​ച്ച്എ​സ്എ​സ്‌; 2.5 കോ​ടി​യു​ടെ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്കം
Saturday, September 24, 2022 12:14 AM IST
തി​രു​വ​ന​ന്ത​പു​രം : ര​ണ്ട​ര​ക്കോ​ടി രൂ​പ ചെ​ല​വി​ട്ട് മ​ല​യ​ന്‍​കീ​ഴ് ഗ​വ. വി​എ​ച്ച്എ​സ്എ​സി​ല്‍ നി​ര്‍​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ​ഠ​ന​ത്തി​ലും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലും മി​ക​ച്ച​ത് സ്വ​കാ​ര്യ സ്കൂ​ളു​ക​ളാ​ണെ​ന്ന മി​ഥ്യാ​ധാ​ര​ണ തി​രു​ത്തും വി​ധം കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ള്‍ മാ​റി​യ​താ​യി എം​എ​ല്‍​എ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ നി​ന്നും ര​ണ്ട​ര കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് മ​ല​യി​ന്‍​കീ​ഴ് വി​എ​ച്ച്എ​സ്എ​സി​ല്‍ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. 12,000 സ്ക്വ​യ​ര്‍ ഫീ​റ്റി​ല്‍ ഇ​രു​നി​ല​ക​ളി​ലാ​യി നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ അ​ഞ്ച് ക്ലാ​സ് മു​റി​ക​ള്‍, അ​ഞ്ച് ലാ​ബ് മു​റി​ക​ള്‍, ശു​ചി​മു​റി ബ്ലോ​ക്ക് എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നു. കൂ​ടാ​തെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്കൂ​ള്‍ ഗ്രൗ​ണ്ടി​ന്‍റെ ന​വീ​ക​ര​ണ​വും ന​ട​ത്തും.