ചൂഴാറ്റുകോട്ട വിശുദ്ധ റാഫേല്‍ ദേവാലയ തിരുനാൾ ഇന്നു മുതൽ
1225323
Tuesday, September 27, 2022 11:45 PM IST
തിരുവനന്തപുരം : മലയം ചൂഴാറ്റുകോട്ട വിശുദ്ധ റാഫേല്‍ ദേവാലയ തിരുനാളും ആന്തരിക സൗഖ്യധ്യാനവും ഇന്ന് ആരംഭിക്കും. വൈകുന്നേരം അഞ്ചിന് ബൈബിള്‍ പാരായണം, ജപമാല, നൊവേന, പതാക പ്രയാണം എന്നിവയ്ക്കു ശേഷം കൊടിയേറ്റും ദിവ്യബലിയും നടക്കും.
നെല്ലിമൂട് ഇടവക വികാരി ഫാ. ടി. ബിനു മുഖ്യകാര്‍മികത്വം വഹിക്കും. നാളെ മുതല്‍ ഓക്ടോബര്‍ ഒന്നു വരെ വൈകുന്നേരം അഞ്ചിനു ബൈബിള്‍ പാരായണം, ജപമാല, നൊവേന, ദിവ്യബലി, ആന്തരിക സൗഖ്യധ്യാനം എന്നിവ നടക്കും.
കട്ടയ്ക്കോട് സഹവികാരി ഫാ. ആര്.എന്‍. ജിനു, പേയാട് ഇടവക വികാരി ഫാ. ജസ്റ്റിന്, കൊണ്ണിയൂര്‍ ഇടവക വികാരി ഫാ. ആര്. സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കും.ഒക്ടോബര്‍ ഒന്നിന് ദിവ്യബലിക്കു ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം.
രണ്ടിന് രാവിലെ 10.30ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് ബെദ്സെയ്ഥയിലെ ഫാ. റെയ്മണ്ട് ഷൈജു ഒസിഡി മുഖ്യകാര്‍മികത്വം വഹിക്കും. മൈനര്‍ സെമിനാരി പ്രീഫെക്ട് ഫാ. അരുണ്‍കുമാര്‍ വചന പ്രഘോഷണം നടത്തും.