വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കം
1245156
Friday, December 2, 2022 11:03 PM IST
തിരുവനന്തപുരം: വര്‍ക്കല ബ്ലോക്കുതല കേരളോത്സവം വി.ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെടുങ്ങണ്ട എസ്എന്‍വിഎച്ച്എസ് എസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന് അധ്യക്ഷതവഹിച്ചു.ഗ്രൂപ്പ് മത്സരങ്ങളിലടക്കം ആയിരത്തിലധികം യുവജനങ്ങള്‍ കേരളോത്സവത്തിന്റെ ഭാഗമാകും. കായിക മത്സരങ്ങള്‍ നെടുങ്ങണ്ട എസ്എന്‍വിഎച്ച്എസ്എസ്, ഞെക്കാട് ഗവ. വിഎച്ച്എസ്എസ്, മണമ്പൂര്‍ ജയകേരളം ക്ലബ് കോര്‍ട്ട്, ഇടവ നൂറാ ഇന്‍ഡോര്‍ ബാഡ്മിന്റന്‍ സ്റ്റേഡിയം, താഴെവെട്ടൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍, പിരപ്പന്‍കോട് നീന്തല്‍ സമുച്ചയം, ബ്രദേഴ്സ് തോണിപ്പാറ ക്ലബ് എന്നിവിടങ്ങളിലും കലാമത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് നടക്കുന്നത്. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിന് രാജ്, ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദര്‍ശിനി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പടെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.നാലിനു സമാപന സമ്മേളനവും വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.