എസ്. കുട്ടപ്പൻ ചെട്ടിയാരുടെ സപ്തതി ആഘോഷം നാളെ
1262547
Friday, January 27, 2023 11:59 PM IST
തിരുവനന്തപുരം: കേരള വണിക വൈശ്യ സംഘം സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാരുടെ 70-ാം ജന്മദിനം നാളെ തന്പാനൂർ റെയിൽ കല്യാണ മണ്ഡപത്തിൽ നടക്കും.
രാവിലെ 10നു ചേരുന്ന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി ആദരിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ എംപി, വി.കെ. മണികണ്ഠൻ എംപി, പന്ന്യൻ രവീന്ദ്രൻ, വി. ജോയി എംഎൽഎ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എസ്. സുബ്രഹ്മണ്യ ചെട്ടിയാർ, ജനറൽ കണ്‍വീനർ എം. രാമചന്ദ്രൻ ചെട്ടിയാർ, ജഗതി രാജൻ എന്നിവർ പങ്കെടുത്തു.