പീ​ഡ​ന​ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, February 3, 2023 11:55 PM IST
വി​ഴി​ഞ്ഞം: ചൊ​വ്വ​ര അ​ടി​മ​ല​ത്തു​റ​യി​ൽ വി​ദേ​ശ വ​നി​ത​യ് ക്കു നേ​രെ ന​ട​ന്ന പീ​ഡ​ന​ശ്ര​മ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​ർ അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി സി​ൽ​വ (35)നെ ​വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. തു​ട​ർ​ന്നു സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. കൂ​ട്ടു പ്ര​തി​ക​ളാ​യ മ​റ്റു നാ​ല് പേ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. എ​ന്നാ​ൽ ശാ​രീ​രി​ക ഉ​പ​ദ്ര​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
31ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ വി​ദേ​ശ​വ​നി​ത റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്ന് റി​സോ​ർ​ട്ട് മാ​നേ​ജ​രും ഷെ ​ഫും വെ​വ്വേ​റെ പ​രാ​തി​ക​ൾ വി​ഴി​ഞ്ഞം പൊ​ലീ​സി​ന് ന​ൽ​കി. സം​ഭ​വ ദി​വ​സം ടാ​ക്സി ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ട്ട അ​ഞ്ചം​ഗ സം​ഘം വ​നി​ത​യെ പി​ന്തു​ട​ർ​ന്ന് പാ​ത​യു​ടെ ഇ​രു​ട്ടു​ള്ള ഭാ​ഗ​ത്ത് വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് പ​രാ​തി.