കു​പ്ര​സി​ദ്ധ ഗു​ണ്ട കൊ​ട്ടു ഹ​രി അ​റ​സ്റ്റി​ല്‍
Saturday, February 4, 2023 11:35 PM IST
പാ​റ​ശാ​ല: ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം കു​പ്ര​സി​ദ്ധ ഗു​ണ്ട കൊ​ട്ടു ഹ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പ​ഴു​തൂ​ര്‍ നെ​ല്ലി​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍ (25 കൊ​ട്ടു​ഹ​രി, ഉ​ണ്ണി) നെ ​ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വാ​ക്കി​യ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പ്ര​കാ​രം നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
നെ​യ്യാ​റ്റി​ന്‍​ക​ര, ന​രു​വാ​മൂ​ട്, പൊ​ഴി​യൂ​ര്‍, ക​ളി​യി​ക്കാ​വി​ള തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ ത​ട്ടി​കൊ​ണ്ടു​പോ​ക​ല്‍,കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം, ആ​യു​ധം​കൊ​ണ്ട് ദേ​ഹോ​പ​ദ്ര​വം, വാ​ള്‍ , സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ക്ക​ല്‍ , മോ​ഷ​ണം, പി​ടി​ച്ചു​പ​റി, ക​ള്ള​നോ​ട്ട് ഉ​പ​യോ​ഗം തു​ട​ങ്ങി​യ പ​ത്തോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ൾ.
റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​ല്‍​പ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി