വഴിയരിയിൽ കാർ കത്തി നശിച്ചു
1278804
Sunday, March 19, 2023 12:09 AM IST
പേരൂർക്കട: ഒരാഴ്ചയായി വഴിയരികിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. കുടപ്പനക്കുന്ന് ചെങ്ങഴിശേരി വീട്ടിൽ ഹരീഷിന്റെ ഇൻഡിക്ക കാറാണ് കത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.30നായിരുന്നു സംഭവം. കാറിനുള്ളിൽനിന്നു തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ വിവരം അഗ്നിശമന സേനയെ അറിയിച്ചു. തിരുവനന്തപുരം അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ നിഥിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി തീയണച്ചു.