ഷാജിൽ അന്ത്രുവിന് അന്താരാഷ്ട്ര പുരസ്കാരം
1278819
Sunday, March 19, 2023 12:15 AM IST
തിരുവനന്തപുരം: ഇന്ത്യയും ഓസ്ട്രേലിയയും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസ്ഡ് റിസർച്ച് ഏർപ്പെടുത്തിയ മികച്ച പ്രിൻസിപ്പലിനുള്ള അന്താരാഷ്ട്ര പുരസ്കാരത്തിന് ആറ്റിങ്ങൽ പോളിടെക്നിക്ക് പ്രിൻസിപ്പലും എഴുത്തുകാരനുമായ ഷാജിൽ അന്ത്രു അർഹനായി.
ലോകമെന്പാടുമുള്ള വിദ്യാഭ്യാസവും ഗവേഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഗവേഷകർ, എഡിറ്റർമാർ, പ്രസാധകർ, കോണ്‍ഫറൻസ് ഓർഗനൈസർമാർ എന്നിവർക്ക് എളുപ്പത്തിൽ പ്രാപ്യമാക്കുന്നതിനു പ്രവർത്തിക്കുന്ന പ്രശസ്ത ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെ സംഘമാണ് ഇതിനു നേതൃത്വം നല്‍കുന്നത്.
വൈദ്യുത വാഹനങ്ങളുടെയും പബ്ലിക് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ അസംബ്ലിംഗ് കാന്പസിനുള്ളിൽ സാധ്യമാക്കിയതു വഴി ഇന്ത്യയിലെ ആദ്യത്തെ ഇൻഡസ്ട്രി ഓണ്‍ കാന്പസ് ആറ്റിങ്ങൽ പോളിടെക്നിക്കിൽ ആരംഭിക്കുകയും അതുവഴി കോളജിലെ എല്ലാ വിദ്യാർഥികൾക്കും വരും നാളുകളിൽ സ്റ്റൈപ്പൻഡ് നൽകുവാനുള്ള സാഹചര്യവും ഷാജിൽ അന്ത്രു ഉറപ്പാക്കി. അതിനുള്ള അംഗീകാരമാണ് ഈ പുരസ്കാരത്തിലൂടെ ലഭിക്കുന്നത്.